നടന്‍ സൂര്യ
| സൂര്യ ശിവകുമാർ | |
|---|---|
![]() സൂര്യ ശിവകുമാർ | |
| ജനനം | ശരവണൻ ശിവകുമാർ |
| ഉദ്യോഗം | നടൻ |
| ജീവിത പങ്കാളി | ജ്യോതിക ശരവണൻ |
| മക്കൾ | ദിയ, ദേവ് |
| ബന്ധുക്കൾ | കാർത്തി |
തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് സൂര്യ എന്ന പേരിൽ അറിയപ്പെടുന്ന ശരവണൻ സൂര്യ ശിവകുമാർ (തമിഴ്: சரவணன் சிவகுமார்) (ജനനം: 23 ജൂലൈ 1975). പ്രമുഖ നടനായശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായജ്യോതികയെയാണ്.
അഭിനയജീവിതം
1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. നേർക്ക് നേർ എന്ന ചിത്രത്തിൽ നടൻവിജയിനോടൊപ്പം അഭിനയിച്ചത് ഒരു വിജയമായിരുന്നു. 2001 ലെ ഫ്രണ്ട്സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.
2005 ൽ ഗജിനി എന്ന ചിത്രം തമിഴ് നാട്ടിൽ മുഴുവനും ഒരു വൻ വിജയമായിരുന്നു. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്ര നിർമ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്ര വിതരണവും നടത്തുന്നു. 2006 ലെ ജ്യോതികയോടൊപ്പം സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു.
സ്വകാര്യ ജീവിതം
പ്രസിദ്ധ നടനായ ശിവകുമാറിന്റെ പുത്രനായി ജനിച്ച സൂര്യയുടെ സഹോദരൻ കാർത്തിക്കും നടനാണ്. സെപ്റ്റംബർ 11, 2006 ൽ ജ്യോതികയെ വിവാഹം ചെയ്തു. ഓഗസ്റ്റ് 10, 2007 ൽ ഇവർക്ക് ദിയ എന്ന ഒരു മകൾ ജനിച്ചു
ആറാമിന്ദ്രിയങ്ങൾക്കപ്പുറം, ‘ഏഴാം അറിവ്’...
മറ്റു ജീവജാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യന് ഒരു ആറാമിന്ദ്രിയം ഉണ്ട്. അതീന്ദ്രിയമായതിനെ തിരിച്ചറിയാൻ സഹായിക്കുന്ന ഒന്ന്... മനുഷ്യനെ അജയ്യനാക്കുന്ന ഒന്ന്... അപ്പോൾ ഏഴാമിന്ദ്രിയം എന്നൊന്ന് ഉണ്ടെങ്കിലോ? ഇതു വരെ അറിയപ്പെടാത്ത ആ ഏഴാമിന്ദ്രിയത്തിന്റെ കഥയുമായി ദീപാവലി നാൾ തിയേറ്ററുകളിലെത്തുന്നു, സൂര്യ - മുരുഗദോസ് കൂട്ടുകെട്ടിന്റെ ഏഴാം അറിവ്. ഗജിനി എന്ന ഒറ്റച്ചിത്രം കൊണ്ട് പ്രശസ്തി നേടിയ മുരുഗദോസ് തന്റെ രണ്ടാം ചിത്രം ഒരുക്കുമ്പോഴും ഇഷ്ട നടൻ സൂര്യ തന്നെ നായകൻ. തമിഴ് സിനിമാ രംഗത്ത് ഒരു തരംഗമായി മാറിയ ഗജിനി, ശങ്കറിന്റെ വിക്രം ചിത്രം ‘അന്യനെ’ വരെ ബോക്സോഫീസിൽ കടത്തി വെട്ടിയിരുന്നു. സൂര്യയെ സൂപ്പർ താര പദവിയിലേക്കുയർത്തിയ ഗജിനി പിന്നീട് ബോളിവുഡിന്റെ ‘മിസ്റ്റർ പെർഫക്ഷനിസ്റ്റ്’ ആമിർ ഖാൻ ഹിന്ദിയിൽ അവതരിപ്പിച്ചിരുന്നു. ഏഴാം അറിവിൽ കമൽ ഹസന്റെ മകൾ ശ്രുതിയും, അഭിനയയും നായികമാരാവുന്നു. വിയറ്റ്നാമീസ് നടൻ ജോണി ട്രി ന്‌ഗ്യൂവെൽ വില്ലൻ വേഷമണിയുന്നു. മൂന്നു കഥാപാത്രങ്ങളായാണ് സൂര്യ അവതരിപ്പിക്കുന്നത്. ബുദ്ധ സന്യാസി ബോധിധർമ്മനായും, ഒരു ശാസ്ത്രജ്ഞനായും, ഒരു സർക്കസ് താരമായും. പണ്ടൊരിക്കൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ബുദ്ധസന്യാസി ബോധിധർമാൻ ചൈനയിലേക്ക് ചേക്കേറുകയും അദ്ദേഹം ചൈനക്കാർക്ക് പകർന്നു കൊടുത്ത ആയോധന കലയാണ് ഈ കാലഘട്ടത്തിലെ കുങ്ങ് ഫു എന്നിടത്താണ് കഥ തുടങ്ങുന്നത്. ഈ ലോകത്തിലെ എല്ലാ അറിവുകളും മനുഷ്യ ഡി എൻ എ യിൽ ഉൾക്കൊള്ളുന്നു എന്ന ശാസ്ത്രവും ചിത്രത്തിന്റെ മുഖ്യ കഥാ തന്തുവാണ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ സ്വയം ചെയ്തിരിക്കുന്ന സൂര്യ ഒരിക്കൽ കൂടി ‘ആറു കട്ട’ വയറുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. സർക്കസ് രംഗങ്ങൾ അഭിനയിക്കാനായി രാജ് കമൽ സർക്കസിലെ ഒരു പരിശീലകന്റെ കീഴിൽ സൂര്യ ശിക്ഷണം തേടി. 84 കോടി രൂപ ബഡ്ജറ്റിൽ ‘റെഡ് ജയന്റ്’ മൂവീസിന്റെ ബാനറിൽ ഉധയനിധി സ്റ്റാലിനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടുകളിൽ സ്ഥാനം പിടിച്ച ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഹാരിസ് ജയരാജാണ്. കിങ്ങ് ഖാന്റെ റാ-വൺ തമിഴ് / ഹിന്ദി പതിപ്പിനോടും, ഇളയ ദളപതി വിജയ്യുടെ വേലായുധത്തിനോടുമാണ് ഏഴാം അറിവ്

No comments:
Post a Comment