Wednesday, 5 December 2012

തിലകന്‍


തിലകന്‍

ഒരു പ്രമുഖ അഭിനേതാവായിരുന്നു തിലകൻഎന്ന സുരേന്ദ്രനാഥ തിലകൻ (1935 ഡിസംബർ 8 - 2012 സെപ്റ്റംബർ 24). മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.

ഉള്ളടക്കം

  [മറയ്ക്കുക

[തിരുത്തുക]ജീവിതരേഖ

പി.എസ്.കേശവൻ-പി.എസ്.ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്‌കൂൾ, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1973-ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.

[തിരുത്തുക]നാടകം

തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും. മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്. 1966 വരെകെ.പി.എ.സി. യിലും തുടർന്ന് കാളിദാസ കലാകേന്ദ്രചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. അഭിനയരംഗത്ത് അദ്ദേഹം 50-ലേറെ വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരുന്നു.

[തിരുത്തുക]ചലച്ചിത്രം

1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് തിലകൻ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1981-ൽ കോലങ്ങൾഎന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനികകിരീടംമൂന്നാംപക്കംസ്ഫടികംകാട്ടുകുതിരഗമനംസന്താനഗോപാലംഋതുഭേദം എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം "സീൻ ഒന്ന് - നമ്മുടെ വീട്". ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.

[തിരുത്തുക]വിവാദം

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. ഇതേത്തുടർന്നു 2010-ൽ അദ്ദേഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. സുകുമാർ അഴീക്കോട് തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നു.

[തിരുത്തുക]പുരസ്കാരങ്ങൾ

[തിരുത്തുക]ദേശീയപുരസ്കാരം

2006-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തംഎന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന്1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.[3] 1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. [4][5]

[തിരുത്തുക]സംസ്ഥാനപുരസ്കാരം

[തിരുത്തുക]മികച്ച നടൻ

[തിരുത്തുക]മികച്ച സഹനടൻ/രണ്ടാമത്തെ നടൻ

[തിരുത്തുക]പ്രത്യേക ജൂറിപുരസ്കാരം

  • 1989 - നിരവധി ചിത്രങ്ങളിലെ അഭിനയത്തിന്‌

[തിരുത്തുക]ഫിലിംഫെയർ പുരസ്കാരം

[തിരുത്തുക]ഏഷ്യാനെറ്റ് ഫിലിം അവാർഡ്

  • 2001 -ആജീവനാന്ത പരിശ്രമങ്ങൾക്ക്

[തിരുത്തുക]മറ്റു പുരസ്കാരങ്ങൾ

  • 2002 - ബഹദൂർ പുരസ്കാരം
  • 2005 - ചലച്ചിത്രരത്ന പുരസ്കാരം- കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ നൽകുന്നത്.

[തിരുത്തുക]ഉദ്ധരണികൾ

  • “ജീവിതത്തിൽ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടാണ്.”

നടന്‍ തിലകന്‍ അന്തരിച്ചു


തിലകന്‍ 

 Thilakan Actor Death
തിരുവനന്തപുരം: നടന്‍ തിലകന്‍ (15 July 1938- 24 September 2012) അന്തരിച്ചു. കുറച്ച് കാലമായി ഗുരുതരമായ നിലയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു. ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ വെള്ളിതിരയില്‍ അവതരിപ്പിച്ച സുരേന്ദ്രനാഥ് തിലകന്‍ അങ്ങനെ ആസ്വാദക മനസ്സില്‍ ഓര്‍മ്മയായി.
ഒരു മാസം മുമ്പ് ഷൊര്‍ണൂറില്‍ സീന്‍ നമ്പര്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്ത് വര്‍ഷം മുന്പ് വീഴ്ചയെതുടര്‍ന്ന് പക്ഷാഘാതം ബാധിച്ചു.
കുറച്ച് കാലം സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തിലകന് പിന്നീട് നാടക രംഗത്ത് എത്തി. നാടക രംഗത്ത് നിന്നാണ് തിലകന്‍ സിനിമയില്‍ എത്തിയത്. 1979-ല്‍ ഉള്‍ക്കടല്‍ എന്ന സിനിമയിലൂടെയാണ് ഈ നടന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ടെലിവിഷന്‍ സീരിയലുകളിലും തിലകന്‍ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകന്‍ ചലച്ചിത്ര-സീരിയല്‍ നടനും ഡബ്ബിങ് കലാകാരനും ആണ്. ആറ് മക്കളുണ്ട്.
2006-ല്‍ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേകജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഇത് നേടിക്കൊടുത്തത്. മുന്‍പ് ഇരകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകന്‍ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. 1988-ല്‍ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിരുന്നു.