THE KERALA NEWS
WE GIVE NEWS
Friday, 4 March 2016
Friday, 7 November 2014
Wednesday, 5 December 2012
തിലകന്‍
തിലകന്‍
ഒരു പ്രമുഖ അഭിനേതാവായിരുന്നു തിലകൻഎന്ന സുരേന്ദ്രനാഥ തിലകൻ (1935 ഡിസംബർ 8 - 2012 സെപ്റ്റംബർ 24). മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.
ഉള്ളടക്കം[മറയ്ക്കുക] |
[തിരുത്തുക]ജീവിതരേഖ
പി.എസ്.കേശവൻ-പി.എസ്.ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്‌കൂൾ, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1973-ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.
[തിരുത്തുക]നാടകം
തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും. മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്. 1966 വരെകെ.പി.എ.സി. യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. അഭിനയരംഗത്ത് അദ്ദേഹം 50-ലേറെ വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരുന്നു.
[തിരുത്തുക]ചലച്ചിത്രം
1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് തിലകൻ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1981-ൽ കോലങ്ങൾഎന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം "സീൻ ഒന്ന് - നമ്മുടെ വീട്". ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.
[തിരുത്തുക]വിവാദം
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. ഇതേത്തുടർന്നു 2010-ൽ അദ്ദേഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. സുകുമാർ അഴീക്കോട് തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നു.
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]ദേശീയപുരസ്കാരം
2006-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തംഎന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന്1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.[3] 1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. [4][5]
[തിരുത്തുക]സംസ്ഥാനപുരസ്കാരം
[തിരുത്തുക]മികച്ച നടൻ
- 1990 - പെരുന്തച്ചൻ
- 1994 - ഗമനം, സന്താനഗോപാലം
[തിരുത്തുക]മികച്ച സഹനടൻ/രണ്ടാമത്തെ നടൻ
- 1982 - യവനിക
- 1985 - യാത്ര
- 1986 - പഞ്ചാഗ്നി
- 1987 - തനിയാവർത്തനം
- 1988 - മുക്തി, ധ്വനി
- 1998 - കാറ്റത്തൊരു പെൺപൂവ്
[തിരുത്തുക]പ്രത്യേക ജൂറിപുരസ്കാരം
- 1989 - നിരവധി ചിത്രങ്ങളിലെ അഭിനയത്തിന്
[തിരുത്തുക]ഫിലിംഫെയർ പുരസ്കാരം
- 1990 - പെരുന്തച്ചൻ
- 2005 - ആജീവനാന്ത പരിശ്രമങ്ങൾക്ക് (തെക്കേ ഇന്ത്യ)[6]
[തിരുത്തുക]ഏഷ്യാനെറ്റ് ഫിലിം അവാർഡ്
- 2001 -ആജീവനാന്ത പരിശ്രമങ്ങൾക്ക്
[തിരുത്തുക]മറ്റു പുരസ്കാരങ്ങൾ
[തിരുത്തുക]ഉദ്ധരണികൾ
- “ജീവിതത്തിൽ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടാണ്.”
നടന്‍ തിലകന്‍ അന്തരിച്ചു
തിലകന്‍
തിരുവനന്തപുരം: നടന്‍ തിലകന്‍ (15 July 1938- 24 September 2012) അന്തരിച്ചു. കുറച്ച് കാലമായി ഗുരുതരമായ നിലയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു. ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ വെള്ളിതിരയില്‍ അവതരിപ്പിച്ച സുരേന്ദ്രനാഥ് തിലകന്‍ അങ്ങനെ ആസ്വാദക മനസ്സില്‍ ഓര്‍മ്മയായി.
ഒരു മാസം മുമ്പ് ഷൊര്‍ണൂറില്‍ സീന്‍ നമ്പര്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്ത് വര്‍ഷം മുന്പ് വീഴ്ചയെതുടര്‍ന്ന് പക്ഷാഘാതം ബാധിച്ചു.
കുറച്ച് കാലം സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തിലകന് പിന്നീട് നാടക രംഗത്ത് എത്തി. നാടക രംഗത്ത് നിന്നാണ് തിലകന്‍ സിനിമയില്‍ എത്തിയത്. 1979-ല്‍ ഉള്‍ക്കടല്‍ എന്ന സിനിമയിലൂടെയാണ് ഈ നടന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ടെലിവിഷന്‍ സീരിയലുകളിലും തിലകന്‍ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകന്‍ ചലച്ചിത്ര-സീരിയല്‍ നടനും ഡബ്ബിങ് കലാകാരനും ആണ്. ആറ് മക്കളുണ്ട്.
2006-ല്‍ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേകജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഇത് നേടിക്കൊടുത്തത്. മുന്‍പ് ഇരകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകന്‍ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. 1988-ല്‍ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിരുന്നു.
Sunday, 11 November 2012
ഉമ്മന് ചാണ്ടി
ഉമ്മൻ ചാണ്ടി
| ഉമ്മൻ ചാണ്ടി | |
കേരളത്തിന്റെ 19-ആമത്തെയും 21-ആമത്തെയും മുഖ്യമന്ത്രി
| |
| പദവിയിൽ മേയ് 18, 2011 – തുടരുന്നു | |
| മുൻഗാമി | വി.എസ്. അച്യുതാനന്ദൻ |
|---|---|
| മണ്ഡലം | പുതുപ്പള്ളി |
| പദവിയിൽ ഓഗസ്റ്റ് 31, 2004 – മേയ് 18, 2006 | |
| മുൻഗാമി | എ.കെ. ആന്റണി |
| പിൻഗാമി | വി.എസ്. അച്യുതാനന്ദൻ |
| മണ്ഡലം | പുതുപ്പള്ളി |
| ജനനം | 1943 ഒക്ടോബർ 31 (69 വയസ്സ്) കുമരകം, കോട്ടയം, കേരളം |
| ദേശീയത | ഇന്ത്യൻ |
| രാഷ്ട്രീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| ജീവിതപങ്കാളി | മറിയാമ്മ |
| താമസം | പുതുപ്പള്ളി, കോട്ടയം |
കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് (ഐ) നേതാക്കളിൽ ഒരാളുമാണ് ഉമ്മൻ ചാണ്ടി(ജനനം: ഒക്ടോബർ 31, 1943). പൊതുഭരണത്തിന് പുറമേ അഖിലേന്ത്യാ സർവീസ്, ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി, ഭരണപരിഷ്‌കരണം, സൈനികക്ഷേമം, തിരഞ്ഞെടുപ്പ്, അന്തർസംസ്ഥാന നദീജല വിഷയം തുടങ്ങിയ വകുപ്പുകളുടെ ചുമതല കൂടി ഇദ്ദേഹത്തിനാണ്. ഇതിന് മുൻപ് ഒരു തവണ മുഖ്യമന്ത്രി( 2004-2006) സ്ഥാനം അലങ്കരിച്ചിരുന്ന ഇദ്ദേഹം തൊഴിൽമന്ത്രി(1977-78), ആഭ്യന്തരമന്ത്രി(1982), ധനകാര്യമന്ത്രി(1991-94), പ്രതിപക്ഷനേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ഇദ്ദേഹം തുടർച്ചയായി പത്താം തവണയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
ഉള്ളടക്കം[മറയ്ക്കുക] |
[തിരുത്തുക]ജീവിതരേഖ
[തിരുത്തുക]ബാല്യം, യുവത്വം
1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെൻറ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരിഎസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും സമ്പാദിച്ചു.
[തിരുത്തുക]രാഷ്ട്രീയ പ്രവേശം
ക്കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു.-വിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയപ്രവേശനം. പിൽക്കാല രാഷ്ട്രീയത്തിൽ നിരവധി പ്രഗൽഭരെ സംഭാവന ചെയ്ത ഒരണ സമരത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. അന്ന് സെൻറ് ജോർജ്ജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. 1962-63 കാലത്ത് കെ.എസ്.യു കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന് ഇദ്ദേഹം 1964-ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറിയ എ.കെ. ആന്റണി - ഉമ്മൻ ചാണ്ടി സഖ്യം തുടങ്ങുന്നത് ഇവിടെ വെച്ചാണ്. 1967-ൽ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആന്റണി മാറിയപ്പോൾ ഉമ്മൻ ചാണ്ടി ആ സ്ഥാനത്തേക്ക് അവരോധിതനായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ആന്റണിക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തെത്തി.
[തിരുത്തുക]നിയമസഭാ ജീവിതം
1970-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായിരുന്ന എം.ജോർജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011 വർഷങ്ങളിൽ പുതുപ്പള്ളിയിൽ നിന്നു തന്നെ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1977-ൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.[1] 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു.
എൺപതുകളുടെ തുടക്കത്തിൽ കോൺഗ്രസിനുള്ളിൽ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബലനേതാക്കളിലൊരാളായിരുന്നു ഉമ്മൻ ചാണ്ടി. രണ്ടു വർഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന മുന്നണി വിട്ട് പ്രവർത്തിച്ചു. 1982-ൽ കോൺഗ്രസിൽ മടങ്ങിയെത്തിയ ഇദ്ദേഹം നിയമസഭാകക്ഷി ഉപനേതാവായി. തുടർന്ന് കുറെ വർഷങ്ങൾ അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ ഇദ്ദേഹം യു.ഡി.എഫ് കൺവീനറായും(1982-86) പ്രവർത്തിച്ചിട്ടുണ്ട്. 1991-ൽ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. പാർട്ടിക്കുള്ളിൽ കരുണാകരൻ-ആന്റണി വിഭാഗങ്ങൾ തമ്മിലുള്ള ചേരിതിരിവ് ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1994-ൽ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളിൽ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചു.[2]
[തിരുത്തുക]മുഖ്യമന്ത്രി സ്ഥാനം
2001-ൽ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടി വീണ്ടും യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു. മൂന്നു വർഷത്തിന് ശേഷം ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ. ആന്റണി രാജിവെച്ചു. തുടർന്ന് 2004 ഓഗസ്റ്റ് 30-ന് ഉമ്മൻ ചാണ്ടി കേരളമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 മേയ് വരെ ഈ പദവിയിൽ തുടർന്നു.[3] 2006-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പരാജയപ്പെട്ടതിനെത്തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുകയും വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം പ്രതിപക്ഷനേതാവായി പ്രവർത്തിച്ചു 2011-ൽ ഏപ്രിലിൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും 2011 മേയ് 18-നു് കേരളത്തിന്റെ ഇരുപത്തി ഒന്നാമത് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി രണ്ടാം വട്ടം അധികാരമേൽക്കുകയും ചെയ്തു. പൊതുഭരണത്തിന് പുറമേ ആഭ്യന്തരം,വിജിലൻസ്, ശാസ്ത്ര-സാങ്കേതികം, പരിതസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു. എന്നാൽ പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9-ന് ഇദ്ദേഹം വിജിലൻസ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറി.[4]
2012 ഏപ്രിൽ 12-ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം തിരുവഞ്ചൂരിന് കൈമാറി. എന്നാൽ മന്ത്രിസഭയിലെ ഈ അഴിച്ചുപണി കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ചില പ്രതിഷേധ സ്വരങ്ങൾക്കിടയാക്കി.[5]
[തിരുത്തുക]വ്യക്തിജീവിതം
സഹപ്രവർത്തകരുടെയും അനുയായികളുടെയും ഇടയിൽ "ഒ.സി" എന്ന ചുരുക്കപ്പേരുള്ള ഉമ്മൻ ചാണ്ടി നാട്ടുകാരുടെ ഇടയിൽ "കുഞ്ഞൂഞ്ഞ്“ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്നു. പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോ ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളെ കോർത്തിണക്കിയെഴുതിയ പുസ്തകത്തിന്റെ പേരും "കുഞ്ഞൂഞ്ഞ് കഥകൾ - അല്പം കാര്യങ്ങളും" എന്നാണ്. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ.. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.
Subscribe to:
Comments (Atom)

