Sunday, 11 November 2012

ഉമ്മന് ചാണ്ടി

ഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി

കേരളത്തിന്റെ 19-ആമത്തെയും 21-ആമത്തെയും മുഖ്യമന്ത്രി
പദവിയിൽ
മേയ് 182011 – തുടരുന്നു
മുൻഗാമിവി.എസ്. അച്യുതാനന്ദൻ
മണ്ഡലംപുതുപ്പള്ളി
പദവിയിൽ
ഓഗസ്റ്റ് 312004 – മേയ് 182006
മുൻ‌ഗാമിഎ.കെ. ആന്റണി
പിൻ‌ഗാമിവി.എസ്. അച്യുതാനന്ദൻ
മണ്ഡലംപുതുപ്പള്ളി

ജനനം1943 ഒക്ടോബർ 31 (69  വയസ്സ്)
കുമരകംകോട്ടയംകേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയകക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിതപങ്കാളിമറിയാമ്മ
താമസംപുതുപ്പള്ളികോട്ടയം
കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് (ഐ) നേതാക്കളിൽ ഒരാളുമാണ് ഉമ്മൻ ചാണ്ടി(ജനനം: ഒക്ടോബർ 311943). പൊതുഭരണത്തിന് പുറമേ അഖിലേന്ത്യാ സർവീസ്, ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി, ഭരണപരിഷ്‌കരണം, സൈനികക്ഷേമം, തിരഞ്ഞെടുപ്പ്, അന്തർസംസ്ഥാന നദീജല വിഷയം തുടങ്ങിയ വകുപ്പുകളുടെ ചുമതല കൂടി ഇദ്ദേഹത്തിനാണ്. ഇതിന് മുൻപ് ഒരു തവണ മുഖ്യമന്ത്രി( 2004-2006) സ്ഥാനം അലങ്കരിച്ചിരുന്ന ഇദ്ദേഹം തൊഴിൽമന്ത്രി(1977-78), ആഭ്യന്തരമന്ത്രി(1982), ധനകാര്യമന്ത്രി(1991-94), പ്രതിപക്ഷനേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ഇദ്ദേഹം തുടർച്ചയായി പത്താം തവണയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

ഉള്ളടക്കം

  [മറയ്ക്കുക

[തിരുത്തുക]ജീവിതരേഖ

[തിരുത്തുക]ബാല്യം, യുവത്വം

1943 ഒക്ടോബർ 31ന് ‍പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെൻറ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരിഎസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും സമ്പാദിച്ചു.

[തിരുത്തുക]രാഷ്ട്രീയ പ്രവേശം

ക്കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു.-വിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയപ്രവേശനം. പിൽക്കാല രാഷ്ട്രീയത്തിൽ നിരവധി പ്രഗൽഭരെ സംഭാവന ചെയ്ത ഒരണ സമരത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. അന്ന് സെൻറ് ജോർജ്ജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. 1962-63 കാലത്ത് കെ.എസ്.യു കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന് ഇദ്ദേഹം 1964-ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറിയ എ.കെ. ആന്റണി - ഉമ്മൻ ചാണ്ടി സഖ്യം തുടങ്ങുന്നത് ഇവിടെ വെച്ചാണ്. 1967-ൽ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആന്റണി മാറിയപ്പോൾ ഉമ്മൻ ചാണ്ടി ആ സ്ഥാനത്തേക്ക് അവരോധിതനായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ആന്റണിക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തെത്തി.

[തിരുത്തുക]നിയമസഭാ ജീവിതം

1970-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായിരുന്ന എം.ജോർജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011 വർഷങ്ങളിൽ പുതുപ്പള്ളിയിൽ നിന്നു തന്നെ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1977-ൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.[1] 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു.
എൺപതുകളുടെ തുടക്കത്തിൽ കോൺഗ്രസിനുള്ളിൽ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബലനേതാക്കളിലൊരാളായിരുന്നു ഉമ്മൻ ചാണ്ടി. രണ്ടു വർഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന മുന്നണി വിട്ട് പ്രവർത്തിച്ചു. 1982-ൽ കോൺഗ്രസിൽ മടങ്ങിയെത്തിയ ഇദ്ദേഹം നിയമസഭാകക്ഷി ഉപനേതാവായി. തുടർന്ന് കുറെ വർഷങ്ങൾ അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ ഇദ്ദേഹം യു.ഡി.എഫ് കൺവീനറായും(1982-86) പ്രവർത്തിച്ചിട്ടുണ്ട്. 1991-ൽ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. പാർട്ടിക്കുള്ളിൽ കരുണാകരൻ-ആന്റണി വിഭാഗങ്ങൾ തമ്മിലുള്ള ചേരിതിരിവ് ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1994-ൽ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളിൽ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചു.[2]

[തിരുത്തുക]മുഖ്യമന്ത്രി സ്ഥാനം

2001-ൽ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടി വീണ്ടും യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു. മൂന്നു വർഷത്തിന് ശേഷം ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ. ആന്റണി രാജിവെച്ചു. തുടർന്ന് 2004 ഓഗസ്റ്റ് 30-ന് ഉമ്മൻ ചാണ്ടി കേരളമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 മേയ് വരെ ഈ പദവിയിൽ തുടർന്നു.[3] 2006-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പരാജയപ്പെട്ടതിനെത്തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുകയും വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം പ്രതിപക്ഷനേതാവായി പ്രവർത്തിച്ചു 2011-ൽ ഏപ്രിലിൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും 2011 മേയ് 18-നു് കേരളത്തിന്റെ ഇരുപത്തി ഒന്നാമത് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി രണ്ടാം വട്ടം അധികാരമേൽക്കുകയും ചെയ്തു. പൊതുഭരണത്തിന് പുറമേ ആഭ്യന്തരം,വിജിലൻസ്, ശാസ്ത്ര-സാങ്കേതികം, പരിതസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു. എന്നാൽ പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9-ന് ഇദ്ദേഹം വിജിലൻസ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറി.[4]
2012 ഏപ്രിൽ 12-ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം തിരുവഞ്ചൂരിന് കൈമാറി. എന്നാൽ മന്ത്രിസഭയിലെ ഈ അഴിച്ചുപണി കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ചില പ്രതിഷേധ സ്വരങ്ങൾക്കിടയാക്കി.[5]

[തിരുത്തുക]വ്യക്തിജീവിതം

സഹപ്രവർത്തകരുടെയും അനുയായികളുടെയും ഇടയിൽ "ഒ.സി" എന്ന ചുരുക്കപ്പേരുള്ള ഉമ്മൻ ചാണ്ടി നാട്ടുകാരുടെ ഇടയിൽ "കുഞ്ഞൂഞ്ഞ്“ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്നു. പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോ ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളെ കോർത്തിണക്കിയെഴുതിയ പുസ്തകത്തിന്റെ പേരും "കുഞ്ഞൂഞ്ഞ് കഥകൾ - അല്പം കാര്യങ്ങളും" എന്നാണ്. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ.. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

നടന്‍ സൂര്യ

നടന്‍ സൂര്യ 

സൂര്യ ശിവകുമാർ

സൂര്യ ശിവകുമാർ
ജനനംശരവണൻ ശിവകുമാർ
ഉദ്യോഗംനടൻ
ജീവിത പങ്കാളിജ്യോതിക ശരവണൻ
മക്കൾദിയ, ദേവ്
ബന്ധുക്കൾകാർത്തി
തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് സൂര്യ എന്ന പേരിൽ അറിയപ്പെടുന്ന ശരവണൻ സൂര്യ ശിവകുമാർ (തമിഴ്: சரவணன் சிவகுமார்) (ജനനം: 23 ജൂലൈ 1975). പ്രമുഖ നടനായശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായജ്യോതികയെയാണ്.

അഭിനയജീവിതം

1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. നേർക്ക് നേർ എന്ന ചിത്രത്തിൽ നടൻവിജയിനോടൊപ്പം അഭിനയിച്ചത് ഒരു വിജയമായിരുന്നു. 2001 ലെ ഫ്രണ്ട്സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.
2005 ൽ ഗജിനി എന്ന ചിത്രം തമിഴ് നാട്ടിൽ മുഴുവനും ഒരു വൻ വിജയമായിരുന്നു. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്ര നിർമ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്ര വിതരണവും നടത്തുന്നു. 2006 ലെ ജ്യോതികയോടൊപ്പം സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു.

സ്വകാര്യ ജീവിതം

പ്രസിദ്ധ നടനായ ശിവകുമാറിന്റെ പുത്രനായി ജനിച്ച സൂര്യയുടെ സഹോദരൻ കാർത്തിക്കും നടനാണ്. സെപ്റ്റംബർ 11, 2006 ൽ ജ്യോതികയെ വിവാഹം ചെയ്തു. ഓഗസ്റ്റ് 10, 2007 ൽ ഇവർക്ക് ദിയ എന്ന ഒരു മകൾ ജനിച്ചു

ആറാമിന്ദ്രിയങ്ങൾക്കപ്പുറം, ‘ഏഴാം അറിവ്’...

മറ്റു ജീവജാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യന്‌ ഒരു ആറാമിന്ദ്രിയം ഉണ്ട്. അതീന്ദ്രിയമായതിനെ തിരിച്ചറിയാൻ സഹായിക്കുന്ന ഒന്ന്... മനുഷ്യനെ അജയ്യനാക്കുന്ന ഒന്ന്... അപ്പോൾ ഏഴാമിന്ദ്രിയം എന്നൊന്ന് ഉണ്ടെങ്കിലോ? ഇതു വരെ അറിയപ്പെടാത്ത ആ ഏഴാമിന്ദ്രിയത്തിന്റെ കഥയുമായി ദീപാവലി നാൾ തിയേറ്ററുകളിലെത്തുന്നു, സൂര്യ - മുരുഗദോസ് കൂട്ടുകെട്ടിന്റെ ഏഴാം അറിവ്. ഗജിനി എന്ന ഒറ്റച്ചിത്രം കൊണ്ട് പ്രശസ്തി നേടിയ മുരുഗദോസ് തന്റെ രണ്ടാം ചിത്രം ഒരുക്കുമ്പോഴും ഇഷ്ട നടൻ സൂര്യ തന്നെ നായകൻ. തമിഴ് സിനിമാ രംഗത്ത് ഒരു തരംഗമായി മാറിയ ഗജിനി, ശങ്കറിന്റെ വിക്രം ചിത്രം ‘അന്യനെ’ വരെ ബോക്സോഫീസിൽ കടത്തി വെട്ടിയിരുന്നു. സൂര്യയെ സൂപ്പർ താര പദവിയിലേക്കുയർത്തിയ ഗജിനി പിന്നീട് ബോളിവുഡിന്റെ ‘മിസ്റ്റർ പെർഫക്ഷനിസ്റ്റ്’ ആമിർ ഖാൻ ഹിന്ദിയിൽ അവതരിപ്പിച്ചിരുന്നു. ഏഴാം അറിവിൽ കമൽ ഹസന്റെ മകൾ ശ്രുതിയും, അഭിനയയും നായികമാരാവുന്നു. വിയറ്റ്നാമീസ് നടൻ ജോണി ട്രി ന്‌ഗ്യൂവെൽ വില്ലൻ വേഷമണിയുന്നു. മൂന്നു കഥാപാത്രങ്ങളായാണ്‌ സൂര്യ അവതരിപ്പിക്കുന്നത്. ബുദ്ധ സന്യാസി ബോധിധർമ്മനായും, ഒരു ശാസ്ത്രജ്ഞനായും, ഒരു സർക്കസ് താരമായും. പണ്ടൊരിക്കൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ബുദ്ധസന്യാസി ബോധിധർമാൻ ചൈനയിലേക്ക് ചേക്കേറുകയും അദ്ദേഹം ചൈനക്കാർക്ക് പകർന്നു കൊടുത്ത ആയോധന കലയാണ്‌ ഈ കാലഘട്ടത്തിലെ കുങ്ങ് ഫു എന്നിടത്താണ്‌ കഥ തുടങ്ങുന്നത്. ഈ ലോകത്തിലെ എല്ലാ അറിവുകളും മനുഷ്യ ഡി എൻ എ യിൽ ഉൾക്കൊള്ളുന്നു എന്ന ശാസ്ത്രവും ചിത്രത്തിന്റെ മുഖ്യ കഥാ തന്തുവാണ്‌. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ സ്വയം ചെയ്തിരിക്കുന്ന സൂര്യ ഒരിക്കൽ കൂടി ‘ആറു കട്ട’ വയറുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. സർക്കസ് രംഗങ്ങൾ അഭിനയിക്കാനായി രാജ് കമൽ സർക്കസിലെ ഒരു പരിശീലകന്റെ കീഴിൽ സൂര്യ ശിക്ഷണം തേടി. 84 കോടി രൂപ ബഡ്ജറ്റിൽ ‘റെഡ് ജയന്റ്’ മൂവീസിന്റെ ബാനറിൽ ഉധയനിധി സ്റ്റാലിനാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടുകളിൽ സ്ഥാനം പിടിച്ച ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഹാരിസ് ജയരാജാണ്‌. കിങ്ങ് ഖാന്റെ റാ-വൺ തമിഴ് / ഹിന്ദി പതിപ്പിനോടും, ഇളയ ദളപതി വിജയ്യുടെ വേലായുധത്തിനോടുമാണ്‌ ഏഴാം അറിവ്